adhyatma-ramayanam-pdf-in-malayalam
Adhyatma Ramayanam PDF in Malayalam കർത്താവ്, കാലം[ തിരുത്തുക ] അധ്യാത്മരാമായണത്തിന്റെ രചയിതാവ് ആരാണെന്ന് നിർണയിക്കപ്പെട്ടിട്ടില്ല. പതിനെട്ടു പുരാണങ്ങളിൽ ഒന്നായ ബ്രഹ്മാണ്ഡപുരാണത്തിലെ [5] ഒരു ഭാഗമാണിതെന്ന് പരക്കെ ഒരു വിശ്വാസമുള്ളതിന് സാർവത്രികമായ സമ്മതിയോ അംഗീകാരമോ ലഭിച്ചിട്ടില്ല. ഈ വിശ്വാസത്തിന് ബാധകമായും സാധകമായും പണ്ഡിതന്മാർ പല തെളിവുകളും ഹാജരാക്കിക്കൊണ്ടുതന്നെയിരിക്കുന്നു. വരരുചി മഹർഷിയാണ് ഇതെഴുതിയതെന്ന വാദം ഇതിന്റെ കർതൃത്വം ദിവ്യൻമാരിലാരോപിച്ച് ഗ്രന്ഥത്തിന്റെ പാവനത്വം വർധിപ്പിക്കാനുള്ള ശ്രമത്തിന്റെ ഫലം മാത്രമാണെന്നാണ് മിക്ക ഭാഷാസാഹിത്യചരിത്രകാരന്മാരുടേയും അഭിപ്രായം. [6] അധ്യാത്മരാമായണത്തിന്റെ ദിവ്യത്വത്തെ പർവതീകരിച്ച് കാണിക്കാൻ ഇതിൽ തന്നെ രചയിതാവ് വേറെയും ചില ഉപാധികൾ സ്വീകരിച്ചിട്ടുണ്ട്. രാമായണകഥ പാർവതിക്ക് പരമേശ്വരൻ പറഞ്ഞുകൊടുത്തതാണെന്ന പ്രസ്താവത്തോടുകൂടി ബ്രഹ്മാവ് നാരദന് നൽകിയ ഉമാമഹേശ്വരസംവാദം, അതിന്റെ പുനരാഖ്യാനമെന്ന നിലയിൽ നൈമിശാരണ്യത്തിൽവച്ച് സൂതൻ മഹർഷിമാരെ ചൊല്ലിക്കേൾപ്പിച്ചതാണെന്നും, അതുകൊണ്ടാണ് വേദവ്...
Comments
Post a Comment